പത്തനംതിട്ട: മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടി അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ശബരിമല ദര്‍ശനം നടത്തിയ നടന്‍ മോഹന്‍ ലാല്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് കഴിപ്പിച്ചതിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജയാണ് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും ശബരിമലയില്‍ മോഹന്‍ ലാല്‍ വഴിപാട് നടത്തി.
തന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് മോഹന്‍ ലാല്‍ ശബരിമലയിലെത്തി അയ്യന്റെ അനുഗ്രഹം തേടിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ലാലേട്ടന്‍ ശബരിമല സന്നിധിയില്‍ എത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മോഹന്‍ലാല്‍ ഉഷപൂജ നടത്തിയത്.പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനൊപ്പമാണ് മോഹന്‍ലാല്‍ എത്തിയത്.