BREAKING NEWS
dateTHU 26 JUN, 2025, 11:11 AM IST
dateTHU 26 JUN, 2025, 11:11 AM IST
back
Homeentertainment
entertainment
SREELAKSHMI
Mon Nov 04, 2024 04:11 PM IST
'എന്നും 16-കാരിയായി തുടരട്ടെ'; മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കി കുടുംബം
NewsImage

ടിയും ഇന്ദ്രജിത്ത്-പൃഥ്വിരാജ് താരപുത്രന്‍മാരുടെ അമ്മയും അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യയുമായ മല്ലികാ സുകുമാരന്റെ പിറന്നാളാണ് തിങ്കളാഴ്ച. ഇപ്പോൾ, മല്ലികക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും. ''കുടുംബത്തിലെ ഏറ്റവും ഇളയ അം​ഗത്തിന് ജന്മദിനാശംസകൾ, എക്കാലവും അമ്മ 16-കാരിയായി തുടരട്ടെ'', പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അമ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഇന്ദ്രജിത്തും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

1974ല്‍ ജി അരവിന്ദന്റെ ഉത്തരായനത്തിലൂടെയാണ് മല്ലിക സുകുമാരന്‍ മലയാള സിനിമയിലെത്തുന്നത്. അതേ വര്‍ഷം പുറത്തിറങ്ങിയ സ്വപ്‌നാടനത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. കന്യാകുമാരി, രാഗം, മദനോത്സവം, തൃഷ്ണ, മേഘസന്ദേശം, സ്ഥിതി, അമ്മക്കിളിക്കൂട്, ഛോട്ടാമുംബൈ, തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, ടമാര്‍ പടാര്‍, പഞ്ചവര്‍ണതത്ത, ബ്രോ ഡാഡി തുടങ്ങിയ 90 ഓളം ചിത്രങ്ങളില്‍ മല്ലിക തിളങ്ങി.

പെയ്‌തൊഴിയാതെ, ഹരിചന്ദനം, ഇന്ദുമുഖി ചന്ദ്രമതി, അമേരിക്കന്‍ ഡ്രീംസ് തുടങ്ങിയ സീരിയലുകളിലും നിരവധി പരസ്യ ചിത്രങ്ങളിലും മല്ലിക അഭിനയിച്ചു. തമിഴില്‍ മാധവന്റെ 'വാഴ്ത്തുക്കളി'ലൂടെ തമിഴിലുമെത്തിയിരുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE