തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 70,520 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,815 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,617 രൂപയുമാണ്. ഇന്നലെ പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയിലെത്തിയിരുന്നു. ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രിൽ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു.
സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങൾ ചുമത്തിയ തീരുവ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ചൈന തീരുവ വൻതോതിൽ വർദ്ധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമാൻഡ് വർദ്ധനയ്ക്ക് കാരണമായത്.