ചുരുക്കം സിനിമകൾ കൊണ്ട് മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് ദുർഗ കൃഷ്ണ. തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് പങ്കു വച്ചിരിക്കുകയാണ് താരം. അമ്മയാകാൻ പോകുന്ന വിവരം ദുർഗ തന്നെയാണ് യു ട്യൂബ് ചാനലിലലൂടെ ആരാധകരെ അറിയിച്ചത്. ഭർത്താവ് അർജുനൊപ്പമുള്ള വീഡിയോയിലാണ് ദുർഗ സന്തോഷം പങ്കുവച്ചത്.ഞങ്ങൾക്ക് നിങ്ങളോട് ഒരു കുഞ്ഞു രഹസ്യം പങ്കുവയ്ക്കാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അദ്ധ്യായം നിങ്ങളുമായി പങ്കുവയ്ക്കുന്നതിന്റെ ത്രില്ലിലാണ് ഞങ്ങൾ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിലും വീഡിയോയുടെ ചെറിയൊരു ഭാഗം ദുർഗ കൃഷ്ണ പോ,സ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ ഇരുവർക്കും നിരവധിപേരാണ് ആശംസ നേരുന്നത്.
2021 ഏപ്രിലിലായിരുന്നു ദുർഗ കൃഷ്ണയും നിമ്മാതാവ് അർജുനും വിവാഹിതരായത്. വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു ദുർഗ കൃഷ്ണയുടെ അരങ്ങേറ്റം