നടന് കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
അശ്വിനും ദിയയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. 'നമ്മള്‍ ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം സന്തോഷത്തോടെ കഴിഞ്ഞു. അനാവശ്യ ധൂര്‍ത്തെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തില്‍ സന്തോഷത്തോടെ എല്ലാം ശുഭകരമായി അവസാനിച്ചു.' വിവാഹശേഷം അശ്വിനും ദിയയും പ്രതികരിച്ചു. ഇനി ചടങ്ങുകള്‍ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ലളിതമായി വിവാഹം നടന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
ഐവറി നിറത്തിലുള്ള സാരിയായിരുന്നു ദിയയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തിലുള്ള ബോര്‍ഡറും സീക്വിന്‍ വര്‍ക്കുകളും ചെയ്ത സാരിയില്‍ സുന്ദരിയായിരുന്നു ദിയ. ലൂസി ഹെയര്‍സ്‌റ്റൈലിനൊപ്പം തലയില്‍ ദുപ്പട്ടയും ധരിച്ചു. പച്ചക്കല്ല് പതിപ്പിച്ച മാലയും ഒരു ചോക്കറും അതിനോട് യോജിക്കുന്ന വളകളും മാലയും നെറ്റിച്ചുട്ടിയുമാണ് ആഭരണമായി അണിഞ്ഞത്. ഐവറി നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു അശ്വിന്റെ ഔട്ട്ഫിറ്റ്. വിവാഹത്തിനെത്തിയ അതിഥികളെല്ലാം പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചത്. ദിയയുടെ സഹോദരിമാരായ അഹാന സാരിയും ഇഷാനിയും ഹന്‍സികയും ദാവണിയും അണിഞ്ഞു.