കൊല്ലം: ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് നടൻ വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. മദ്യപിച്ച നടൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്.
]പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം താരം പോലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി.
വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവർത്തകരുമായി സംഘർഷമുണ്ടാക്കുകയും ചെയ്തു.