സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 57,040 രൂപയായി. മൂന്ന് ദിവസം ഒരേ വിലയായിരുന്ന സ്വര്‍ണത്തിന് ഇന്നാണ് വര്‍ധനയുണ്ടായത്.ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 15 രൂപ വര്‍ധിച്ച് 7130 രൂപയിലെത്തി.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,638.26 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,773 രൂപയുമാണ്.യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ക്കായി കാത്തിരിക്കുകയണ് നിക്ഷേപകര്‍. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് ഫെഡിന്റെ നയ പ്രഖ്യാനവും സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും.