കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6670 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 53,360 രൂപയായാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഔൺസിന് 2388 ഡോളറാണ് സ്പോട്ട് ഗോൾഡിന്റെ വില.
അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഗ്രാമിന് 5540 രൂപയായാണ് 18 കാരറ്റ് സ്വർണ്ണത്തിന്റെ വില കുറഞ്ഞത്.