സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 600 രൂപ കൂടി 55,680 രൂപയിലെത്തി. 55,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം. ഗ്രാമിന്റെ വില 75 രൂപ കൂടി 6,960 രൂപയുമായി.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇവിടെയും വില കൂടാന്‍ കാരണം. യുസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചത് സ്വര്‍ണം നേട്ടമാക്കി.ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില ഇതാദ്യായി 2,600 ഡോളര്‍ പിന്നിട്ടു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും നിരക്ക് കുറയ്ക്കലും സ്വര്‍ണ വിലയില്‍ ഇനിയും വര്‍ധനവുണ്ടാക്കിയേക്കും.