യു.എസ് ഫെഡ് റിസര്‍വ് നിരക്ക് കുറച്ചത് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,602 ഡോളര്‍ നിലവാരത്തിലെത്തി. 1.9 ശതമാനമാണ് ഇടിവ് നേരിട്ടത്.
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ കുറഞ്ഞ് 7070 രൂപയുമായി. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 75,989 രൂപയാണ്.2025ലും യു.എഫ് ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കലുമായി മുന്നോട്ടുപോകുമെന്ന വിലയിരുത്തലും സ്വര്‍ണ വിലയെ ബാധിച്ചു. സമീപ ഭാവിയില്‍ വിലയില്‍ ഇടിവ് തുടരാന്‍ ഇതിടയാക്കിയേക്കും.