സ്വര്‍ണ വിലയിലെ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച്ച പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയായി. ഗ്രാമിന്റെ വില 30 രൂപ കുറഞ്ഞ് 7,040 രൂപയുമായി.
എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,450 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 2,600 ഡോളര്‍ നിലവാരത്തിലുമാണ്.യുഎസിലെ ജിഡിപി പ്രതീക്ഷിച്ചതിലും ഉയര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.