ലിസ്ബൺ: പോർച്ചുഗൽ ഫുട്‌ബോളർ നാനി കളിക്കളംവിടുന്നു. 38-കാരനായ വിങ്ങർ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. പോർച്ചുഗലിനായി 112 മത്സരങ്ങളിൽനിന്ന് 24 ഗോൾ നേടി താരം 2016-ൽ യൂറോകപ്പിൽ ജയിച്ച ടീമിൽ അംഗമായിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിനായി 230 മത്സരങ്ങളിൽ കളിച്ച താരം 41 ഗോളും നേടി. ചാമ്പ്യൻസ് ലീഗ്, പ്രീമിയർലീഗ്, ലീഗ് കപ്പ് വിജയങ്ങളിൽ പങ്കാളിയായി. മൊത്തം പത്ത് ക്ലബ്ബുകളിൽ കളിച്ചു.