ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. ഔദ്യോഗിക ബഹുമതിയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. 12.45ഓടെ നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാരം. വിവിധ രാഷ്‌ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡന്റ് ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ഭൂട്ടാനിലെ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും മൗറീഷ്യസിലെ വിദേശകാര്യ മന്ത്രിയും വിദശത്ത് നിന്നും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.