വടകര : 33 കുപ്പി മാഹി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. പയ്യന്നൂർ കരുതെക്കേൽ വീട്ടിൽ റിന്റോ ജോസഫി(38)നെയാണ് പിടികൂടിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കോലും സംഘവും നടത്തിയ പരിശോധനയിലാണ് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ഗവ. പ്രീമെട്രിക് ഹോസ്റ്റലിനു മുൻവശത്തുനിന്ന് ഇയാളെ പിടികൂടിയത്.
റിന്റോയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എൻ.എം. ഉനൈസ്, സി.ഇ.ഒ. സി.എം. സുരേഷ് കുമാർ, ഡ്രൈവർ ഇ.കെ. പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.