വടകര: എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി.ആർ ഉം പാർട്ടിയും വടകര തെരു ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി ആലംഗിർ സെക്ക് (35) ആണ് 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഉനൈസ് എൻ.എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സി.എം സുരേഷ് കുമാർ, ഷൈജു പി.പി., സായിദാസ് കെ.പി, ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവർ പങ്കെടുത്തു.