BREAKING NEWS
dateSUN 19 JAN, 2025, 2:25 AM IST
dateSUN 19 JAN, 2025, 2:25 AM IST
back
Homeregional
regional
SREELAKSHMI
Sat Jan 18, 2025 11:46 AM IST
നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവും
NewsImage

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവും. മുൻപത്തേതിലും ഇരട്ടിവലിപ്പത്തിലുള്ള "ഋഷിപീഠം" എന്ന പേരിൽ കല്ലറ നിർമിച്ച് അതിലാണ് മൃതദേഹം സംസ്‌കരിച്ചത്. 500 കിലോ ഭസ്മവും 50 കിലോ കർപ്പൂരവുമായിരുന്നു ആദ്യം എത്തിച്ചത്. ചടങ്ങുകൾ നടത്താൻ അത് പോരെന്ന് കണ്ടതോടെ 1500 കിലോ ഭസ്മവും 200 കിലോ പച്ചകർപ്പൂരവും കൂടി എത്തിക്കുകയായിരുന്നു.

ഗോപന്റെ മകൻ സനന്ദൻ അടക്കം മൂന്ന് പേരായിരുന്നു കല്ലറയിൽ ഇറങ്ങി കർമങ്ങൾ ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മുതൽ നടന്ന ചടങ്ങുകളിൽ വിവിധ മഠങ്ങളിലെ സന്യാസിമാർ കാർമികത്വം വഹിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നാമ ജപയാത്രയായാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുറന്ന വാഹനത്തിൽ പീഠം തയ്യാറാക്കി അതിൽ ഇരുത്തി കാവി വസ്ത്രം പുതപ്പിച്ചാണ് കൊണ്ടുവന്നത്. മുഖം മറച്ച നിലയിലായിരുന്നു. ഇഷ്ടിക കൊണ്ട് തയ്യാറാക്കിയ കല്ലറയിൽ ഭസ്‌മം, കർപ്പൂരം,സുഗന്ധ ദ്രവ്യങ്ങൾ എന്നിവയിട്ട് മൃതദേഹം ഇറക്കിവച്ചു. തുടർന്ന് ഭസ്മവും കർപ്പൂരവും ഇട്ടു. ഇതിന് മുകളിലായി സ്ളാബ് കൊണ്ടു മൂടുകയായിരുന്നു. ശിവ പഞ്ചാക്ഷരീമന്ത്രം ചൊല്ലിയായിരുന്നു ചടങ്ങുകൾ."ഋഷിപീഠം" തീർത്ഥാടന കേന്ദ്രമാക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്ത 41 ദിവസം സന്യാസിമാരുടെ നേതൃത്വത്തിൽ പൂജകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE