BREAKING NEWS
dateTHU 13 MAR, 2025, 1:29 AM IST
dateTHU 13 MAR, 2025, 1:29 AM IST
back
HomeTech
Tech
SREELAKSHMI
Fri Feb 14, 2025 11:12 PM IST
കോഴിക്കോട് ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ റദ്ദ് ചെയ്ത് ജില്ലാ മോണിറ്ററിങ് കമ്മറ്റി
NewsImage

കോഴിക്കോട്: മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അടയന്തിര സാഹചര്യം പരിഗണിച്ച് ഒരാഴ്ചത്തേക്ക് എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാന്‍ കോഴിക്കോട് ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ തീരുമാനമായതായി കോഴിക്കോട് ഫോറസ്റ്റ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം.

ആന എഴുന്നള്ളിപ്പിന് നല്‍കുന്ന അനുമതിയില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ആന എഴുന്നള്ളിപ്പിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു

നിലവില്‍ കോഴിക്കോട് ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് 14.02.2025 മുതല്‍ 21.02.2025 വരെയുള്ള ഒരാഴ്ചക്കാലത്തെ എല്ലാ ആന എഴുന്നളളിപ്പുകളും റദ്ദ് ചെയ്യാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആന എഴുന്നള്ളിപ്പിന് നല്‍കുന്ന അനുമതിയില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം, കുറുവങ്ങാടിന്റെ ആന എഴുന്നള്ളിപ്പിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു.

സുരക്ഷിതമായ ആന എഴുന്നള്ളിപ്പിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നല്‍കുന്ന ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ പ്രതിപാദിക്കുന്ന എല്ലാ നിബന്ധനകളും ആന എഴുന്നള്ളിപ്പിന്റെ ചുമതല ഉള്ള ക്ഷേത്ര ഭാരവാഹികള്‍, ഉത്സവ കമ്മിറ്റികള്‍ നിര്‍ബന്ധമായും പാലിക്കണം.

ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ സൂചിപ്പിക്കും പ്രകാരമുള്ള ആനകള്‍ തമ്മിലുള്ള അകലവും, ആനയും ആളുകളും തമ്മില്‍ പാലിക്കേണ്ട അകലവും ഉത്സവം കഴിയുന്നതുവരെ തുടര്‍ച്ചയായി പാലിക്കേണ്ടതും അതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിച്ചാല്‍ ആനയെ ഉത്സവങ്ങളില്‍ നിന്ന് നിരോധിക്കാനും തീരുമാനിച്ചു.

വേനല്‍ക്കാലമായതിനാലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്താലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും ആനകള്‍ക്ക് തണലും ഒരുക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തണമെന്നും യോഗം ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗം നിര്‍ദേശിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE