തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബിന്റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു. ചുമതലയേറ്റ 2023 ജൂലായ് ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും.
ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.