തുടര്‍ച്ചയായി റെക്കോഡ് തിരുത്തി സ്വര്‍ണ വില. ശനിയാഴ്ച പവന്റെ വില 120 രൂപ കൂടി 61,960 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 16 രൂപ വര്‍ധിച്ച് 7,745 രൂപയുമായി.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് ഇതാദ്യമായി 2,800 ഡോളര്‍ പിന്നിട്ടു. ട്രംപിന്റെ നയങ്ങള്‍ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് സ്വര്‍ണം നേട്ടമാക്കിയത്. ജനുവരി 29ന് ചേര്‍ന്ന് ഫെഡ് യോഗം നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു.അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായി എംസിഎക്‌സിലെ തത്സമയ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.