വില്യാപ്പള്ളി: കല്ലേരിയില്‍ ഓടി കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഡ്രൈവര്‍ രക്ഷപ്പെട്ടു. കല്ലേരി വൈദ്യര്‍ പീടികയ്ക്ക്സമീപം ഇന്ന് രാത്രിയാണ് സംഭവം. പട്ടാമ്പിക്ക് ആക്രി സാധനങ്ങള്‍ കൊണ്ടു പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറിയും സാധനങ്ങളും പൂര്‍ണമായി കത്തി നശിച്ചു.
വൈദ്യുതി ലൈനില്‍ ആക്രി സാധനങ്ങള്‍ തട്ടിയാണ് തീ പിടിത്തമെന്നാണ് സംശയിക്കുന്നത്. പാലക്കാട് കോങ്ങോട് ചെറായി സ്വദേശിയാണ് വാഹനത്തിന്റ ഡ്രൈവര്‍. ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിഓടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.നാദാപുരത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലോറിക്ക് തീ പിടിച്ചതോടെ കുനിങ്ങാട്-വില്യാപ്പള്ളി-വടകര റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നി രക്ഷാ നിലയം ഓഫീസര്‍ വരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.