കൊച്ചി: നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പന്ത്രണ്ട് കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗവ്യാപനമുണ്ടായത് കുടിവെള്ളത്തിൽ നിന്നാണെന്ന് നാട്ടുകാർ ആരോപിച്ചു. കുടിവെള്ള .പരിശോധനയിൽ വാട്ടർ ടാങ്കിൽ നിന്ന് ചത്ത പാറ്റകളെ കണ്ടെത്തി. ഈ ടാങ്കിലെ വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. വാട്ടർടാങ്കിന് സമീപത്തായി ഒരു കനാലുണ്ട്. അതിലും മാലിന്യം നിറഞ്ഞിട്ടുണ്ടെന്നാണ് വിവരം. വിവരം അങ്കണവാടി അധികൃതർ അറിയിച്ചില്ലെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം പ്രതികരിച്ചു.