BREAKING NEWS
dateSUN 20 APR, 2025, 8:04 AM IST
dateSUN 20 APR, 2025, 8:04 AM IST
back
Homepolitics
politics
SREELAKSHMI
Mon Apr 14, 2025 11:14 AM IST
സന്ദീപ് വാര്യർക്ക് വധഭീഷണി; എസ്.പിക്ക് പരാതി നൽകി
NewsImage

പാലക്കാട്: യു.എ.ഇ നമ്പറിൽ നിന്നും വാട്സാപ്പിൽ വധഭീഷണി സന്ദേശം ലഭിച്ചതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇത് സംബന്ധിച്ച് പാലക്കാട് എസ്.പിക്ക് പരാതി നൽകി. ശബ്ദസന്ദേശത്തിൽ മുസ്‍ലിം സമുദായത്തെയും പാണക്കാട് തങ്ങൾ കുടുംബത്തെയും നിന്ദ്യമായ ഭാഷയിൽ ആക്ഷേപിക്കുന്നതായും പരാതിയിൽ പറഞ്ഞു.

കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങൾക്കിടെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾക്ക് കീഴിൽ അസഭ്യവർഷം നടത്തുകയും മതവിദ്വേഷവും വർഗീയതയും ഉൾപ്പെട്ട കമന്റുകൾ ചെയ്യുകയും ചെയ്ത വ്യക്തികൾക്കെതിരെ അടുത്ത ദിവസങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

സന്ദീപ് വാര്യർ പാലക്കാട്‌ എസ്പിക്ക് നൽകിയ പരാതിയിൽ നിന്ന്:

‘സർ മുകളിൽ നൽകിയിരിക്കുന്ന വോയിസ് മെസ്സേജുകൾ എനിക്ക് +971 55 426 0418 എന്ന യുഎഇ നമ്പറിൽ നിന്ന് ഇന്ന് രാത്രി ലഭിച്ചതാണ്. ഇതിലെ രണ്ടാമത്തെ മെസ്സേജിൽ നിന്നെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ വേറെ രീതിയിൽ കാണും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് വധഭീഷണിയാണ്. മാത്രമല്ല പാണക്കാട് കുടുംബത്തെയും മുസ്‍ലിം മത വിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലും ഈ വോയിസ് മെസ്സേജിൽ പരാമർശങ്ങൾ ഉണ്ട്. അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

സന്ദീപ് വാര്യർ

കെ.പി.സി.സി വക്താവ്

ദീപ്തി

ചെത്തല്ലൂർ പോസ്റ്റ്

മണ്ണാർക്കാട്

പാലക്കാട്’

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE