BREAKING NEWS
dateMON 2 JUN, 2025, 2:38 AM IST
dateMON 2 JUN, 2025, 2:38 AM IST
back
HomeEntertainment
Entertainment
SREELAKSHMI
Sat May 17, 2025 11:30 PM IST
കായക്കൊടി എള്ളിക്കാ പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ
NewsImage

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് സംഭവം. ശനിയാഴ്ച രാത്രി 7.30-ഓടെയാണ് ചലനം ഉണ്ടായതെന്നും പ്രത്യേക ശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. സെക്കൻഡുകൾ മാത്രമാണ് ചലനം തുടർന്നതെങ്കിലും ആളുകൾ വീടുവിട്ട് പുറത്തേക്കിറങ്ങിയെന്നാണ് വിവരം. വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചിരുന്നുവെന്നും ഇ.കെ.വിജയൻ എംഎൽഎ പറഞ്ഞു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്ച വിദഗ്ധസംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE