കൊച്ചി: നടിയുടെ ലെെംഗിക അതിക്രമ പരാതിയിൽ നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു. എറണാകുള പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹർജി നൽകിയത്. ഫോർട്ടുകൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജി. കേസ് പരിഗണിക്കാനായി സെപ്തംബർ ആറിലേക്ക് മാറ്റി. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി എന്നതടക്കമാണ് നടിയുടെ പരാതിയെന്നാണ് വിവരം. ഇതേ നടിയുടെ പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, പീഡന കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി. കൊച്ചിയിലെ മരടിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്.