BREAKING NEWS
dateTUE 6 MAY, 2025, 9:48 PM IST
dateTUE 6 MAY, 2025, 9:48 PM IST
back
HomeCareer
Career
SREELAKSHMI
Fri Jan 31, 2025 11:47 AM IST
NewsImage
എം മെഹബൂബ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

വടകര: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു. വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് മെഹബൂബ്. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയര്‍മാനായും വിവിധ അപെക്‌സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ച പേര് ജില്ലാ കമ്മറ്റി അംഗീകരിക്കുകയായിരുന്നു. നിലവിലെ ജില്ല സെക്രട്ടറിയായ പി. മോഹനന്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുകയായിരുന്നു.

Related
MORE