തകർന്ന റോഡിൽ കൃഷിയിറക്കി സ്ത്രീകളുടെ  പ്രതിഷേധം

തകർന്ന റോഡിൽ കൃഷിയിറക്കി സ്ത്രീകളുടെ  പ്രതിഷേധം

പേരാമ്പ്ര : മഴക്കാലത്ത് ചെളിക്കുളമായ റോഡിൽ വാഴയും കപ്പയും നട്ട് സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, 16 വാർഡുകളിലൂടെ കടന്നുപോകുന്ന കന്നാട്ടി കുന്നിയുള്ള ചാലിൽതാഴ-മാണിക്കാംകണ്ടി റോഡ് ടാറിങ്‌ നടത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

പ്രായമായവരും രോഗികളുമാണ് റോഡിന്റെ ശോച്യാവസ്ഥ കാരണം ഏറെ ദുരിതമനുഭവിക്കുന്നത്. റോഡിന്റെ കുറച്ചു ഭാഗം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിങ്‌ നടത്തിയിട്ടുണ്ട്. ശേഷിച്ചഭാഗം മൺപാതയാണ്. മഴക്കാലത്ത് ഇതുവഴി നടക്കാൻപോലും പറ്റാത്ത സ്ഥിതിയാകും. സരോജിനി, നാരായണി, ഡി.കെ. പ്രജില, പ്രവിത രാമചന്ദ്രൻ, രജിതാ ഷാജി, റീന, രാഘവൻനായർ, എൻ.പി. അബിൻ, എൻ.പി. ദിപിൽ, വി.പി. ശ്രീഹരി, കെ. ശ്രീദേവ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.