റിയല്‍മി സി11 സ്മാര്‍ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ജൂലൈ 29ന്

റിയല്‍മി സി11 സ്മാര്‍ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ജൂലൈ 29ന്

റിയല്‍മി സി 11 സ്മാര്‍ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ജൂലൈ 29 ന് നടക്കും. 7,499 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. ഉച്ചയ്ക്ക് 12:00 മണിക്ക് ഈ സ്മാര്‍ട്‌ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍പ്പന ആരംഭിക്കും. നാര്‍സോ സീരീസും റിയല്‍മെ എക്‌സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്ബനി ബജറ്റ് സെഗ്മെന്റില്‍ അവതരിപ്പിച്ച ഡിവൈസാണ് റിയല്‍മി സി11. റിച്ച്‌ ഗ്രീന്‍, റിച്ച് ഗ്രെ ‌   എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 720×1600 റെസല്യൂഷനില്‍ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ ഫോണിന്റെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 5000mah ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 5 എംപി ഫ്രണ്ട് കാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 10 അനുസരിച്ചാണ് റിയല്‍മി സി11 പ്രവര്‍ത്തിക്കുന്നത്