രാജ്യസഭാ എംപി അമർ സിങ് അന്തരിച്ചു

രാജ്യസഭാ എംപി അമർ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാ എം.പിയുമായ അമര്‍ സിങ് (64) അന്തരിച്ചു. സിങ്കപ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി അമര്‍ സിങ് സിങ്കപ്പുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2013 മുതല്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങിന്റെ അടുത്ത വിശ്വസ്തനായിരുന്നു അമര്‍ സിങ്. 2010 ജനുവരിയിൽ അദ്ദേഹത്തെ സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പിന്നീടും അദ്ദേഹം പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അഖിലേഷ് യാദവ് പാര്‍ട്ടി അധ്യക്ഷനായിരിക്കെ അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് വീണ്ടും അകന്നു.