അമേരിക്കയില്‍ കൊല്ലപ്പെട്ട മെറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കില്ല

അമേരിക്കയില്‍ കൊല്ലപ്പെട്ട മെറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കില്ല

ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാല്‍ സംസ്കാരം അമേരിക്കയില്‍ തന്നെ നടത്തും. അടുത്ത ശനിയാഴ്ചയാണ്  സംസ്കാരം.

നേരത്തെ, മെറിന്‍റെ മരണമൊഴി പുറത്ത് വന്നിരുന്നു. തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ് മാത്യു തന്നെയാണെന്നാണ് മരണമൊഴി.കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ മെറിനെ ഭർത്താവ് കുത്തി വീഴ്ത്തിയും ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയതും. പതിനേഴ് തവണയാണ് ഫിലിപ്പ് മെറിനെ കുത്തിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. കുട്ടി നാട്ടിൽ മെറിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.