മേപ്പയ്യൂര്‍ പഞ്ചായത്ത് ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

മേപ്പയ്യൂര്‍ പഞ്ചായത്ത് ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

മേപ്പയ്യൂര്‍ : തൊഴിലുറപ്പുവിഭാഗത്തിലെ ജീവനക്കാരി കോവിഡ് പോസിറ്റീവായതുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്തിലെ ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് നടത്തിയ കോവിഡ് പരിശോധനഫലം നെഗറ്റീവ്. 45 പേരെയാണ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, പോലീസ്, കച്ചവടക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗങ്ങളിലെ 43ഓളം പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധനയും നടത്തി. ഇതിന്റെ ഫലം വരാനുണ്ട്.