കൂരാച്ചുണ്ട്-വട്ടച്ചിറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം:സി.പി.ഐ

കൂരാച്ചുണ്ട്-വട്ടച്ചിറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം:സി.പി.ഐ

കൂരാച്ചുണ്ട് : കൂരാച്ചുണ്ട്-വട്ടച്ചിറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കൂരാച്ചുണ്ട് സി.പി.ഐ. ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഒരു  പ്രധാനപ്പെട്ട റോഡ് ഇങ്ങനെ അവഗണിക്കപ്പെട്ടുകിടക്കുന്നത് പരിതാപകരമാണ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായതിനാൽ വാഹനങ്ങൾക്കൊന്നും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഉടൻ റീടാറിങ്‌ നടത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ടി.കെ. ശിവദാസൻ അധ്യക്ഷനായി. എ.കെ. പ്രേമൻ, സത്യൻ, പി.കെ. സോബിൻ, രമ ബാബു, വിനു എന്നിവർ സംസാരിച്ചു.