ഇരിങ്ങല്‍ സബ്‌ പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

ഇരിങ്ങല്‍ സബ്‌ പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

ഇരിങ്ങല്‍ സബ് പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം ഓഗസ്റ്റ്  1 മുതല്‍    ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറും. നിലവില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് തൊട്ടടുത്ത് തന്നെ താഴത്തെ നിലയിലേക്ക്  മാറുന്നത് പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച്  പ്രായമായവര്‍ക്കും മറ്റും കൂടുതല്‍ സഹായകരമാകും. വിവിധ പോസ്റ്റല്‍ സേവനങ്ങള്‍ക്ക് പുറമെ ബാങ്കിങ് ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ആധാര്‍ സേവനങ്ങളും ലഭ്യമാണ്. ബാങ്കിലോ എ.ടി.എമ്മിലോ പോവാതെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ പണം പിന്‍വലിക്കാനുള്ള സൗകര്യവും ഓണ്‍ലൈന്‍ സൗകര്യങ്ങളുള്ള ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്  അക്കൗണ്ട് തുടങ്ങുവാനുള്ള സൗകര്യവും ഇരിങ്ങല്‍  ഓഫീസില്‍ ലഭ്യമാണ്.  സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വടകര ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു

Kozhikode