കൊയിലാണ്ടിയില്‍ ആശങ്ക വിതച്ച് വീണ്ടും കോവിഡ്

കൊയിലാണ്ടിയില്‍ ആശങ്ക വിതച്ച് വീണ്ടും കോവിഡ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആശങ്ക വിതച്ച് വീണ്ടും കോവിഡ്. ഏഴു പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. നഗരസഭയിലെ 38, 39 വാര്‍ഡുകളില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 180 പേര്‍ക്കു ടെസ്റ്റ് നടത്തിയതില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കും രണ്ട് ഓട്ടോ െ്രെഡവര്‍ക്കുമാണ് രോഗബാധ. ഇന്നലെ കോമത്ത്കരയിലുള്ള ഒരു ഓട്ടോ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി എം.എം.ഹോസ്പിറ്റിലില്‍ ചികിത്സ തേടിയെത്തിയ 39ാം വാര്‍ഡിലെ സ്ത്രീക്കും 38ാം വാര്‍ഡിലെ 5 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിന്നു.

ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഓട്ടോ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇന്ന് ബാഫക്കി തങ്ങള്‍ സ്മാരക മദ്രസയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇതിലാണ് ഏഴു പേര്‍ക്ക് പോസിറ്റീവായത്. ഇതോടെ നഗരസഭയില്‍ 22 പേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിരിക്കുയാണ്. ഇന്നത്തെ പുതിയ കേസില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ദുഷ്‌കരമാണെന്നാണ് അറിയുന്നത്. ഓട്ടോ തൊഴിലാളികളുടെ സമ്പര്‍ക്കം സങ്കീര്‍ണ്ണമാകുമെന്നു കരുതുന്നു.