അയോധ്യയിൽ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

അയോധ്യയിൽ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷയിലുണ്ടായിരുന്ന പതിനാറ് പോലീസുകാര്‍ക്കും രോഗ ബാധ കണ്ടെത്തി.

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ പങ്കെടുക്കേണ്ടതായിരുന്നു. രാമക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ ഹോം ക്വാറന്റീനിലാണ്.