പള്ളൂര്‍ ടൗണും പരിസരവും കണ്ടെയ്ന്‍മെന്റ് സോണ്‍

പള്ളൂര്‍ ടൗണും പരിസരവും കണ്ടെയ്ന്‍മെന്റ് സോണ്‍

മാഹി: മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പള്ളൂര്‍ ടൗണും പരിസരവും കണ്ടെയിന്‍മെന്റ് സോണാക്കി അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിട്ടു. പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ പുത്തനമ്പലംവരെയും പള്ളൂര്‍-പന്തക്കല്‍ റോഡില്‍ മൂന്നങ്ങാടി റോഡ് വരെയുള്ള പ്രദേശം പൂര്‍ണമായും അടച്ചു. കണ്ടെയ്ന്‍മെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാധനങ്ങളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനും മാത്രമേ അനുമതിയുള്ളൂ.