കൊവിഡ് ഇമ്മ്യൂൺ മരുന്ന് വിതരണം ചെയ്തു

കൊവിഡ് ഇമ്മ്യൂൺ മരുന്ന് വിതരണം ചെയ്തു

പേരാമ്പ്ര: ലയൺസ് ക്ലബ്ബ് ഓഫ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിനുള്ള ഇമ്മ്യൂൺ ഹോമിയോ മരുന്ന് വിതരണം ചെയ്തു. ഡോ. കെ.പി. സോമനാഥനിൽ നിന്ന് മരുന്ന് ഏറ്റുവാങ്ങി ഡോ. കെ. ബാലൻ അടിയോടി ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം ആളുകൾക്ക് മൂന്ന് മാസത്തേക്കുള്ള മരുന്നാണ് ലയൺസ് ക്ലബ്ബ് വിതരണം ചെയ്യുന്നത്. പ്രസിഡന്റ് രതീഷ് കുമാർ ധനപുരം അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കേളോത്ത്, ഡോ. സനൽകുമാർ, പി. വിജയൻ, എ.കെ. മുരളീധരൻ, ഇ.ടി. രഘു, വിജയലക്ഷ്മി നമ്പ്യാർ എന്നിവർ പങ്കെടുത്തു.