കുവൈത്തില്‍ നിന്നുള്ള കമേഴ്സ്യല്‍ വിമാന സര്‍വീസുകള്‍ നാളെ മുതല്‍ വീണ്ടും ആരംഭിക്കും

കുവൈത്തില്‍ നിന്നുള്ള കമേഴ്സ്യല്‍ വിമാന സര്‍വീസുകള്‍ നാളെ മുതല്‍ വീണ്ടും ആരംഭിക്കും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കമേഴ്സ്യല്‍ വിമാന സര്‍വീസുകള്‍ നാളെ ആരംഭിക്കും. കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി നാലുമാസത്തോളമായി നിര്‍ത്തിവെച്ച സര്‍വീസുകളാണ് നാളെ പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ മുപ്പത് ശതമാനം ശേഷിയിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

തുടക്കത്തില്‍ വിമാനത്താവളത്തിലെ നാല് ടെര്‍മിനലുകളില്‍നിന്നാണ് സര്‍വീസ് ഉണ്ടാകുക. ഇതിനായി ടെര്‍മിനലുകള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. നാളെ മുതല്‍ വിമാനത്താവളത്തിനകത്ത് യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളൂ. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അകത്ത് കയറ്റില്ല. ആദ്യഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാവുക. 30 ശതമാനം ജീവനക്കാരെ ഡ്യൂട്ടിക്ക്. നിയോഗിക്കും പ്രതിദിനം 100 വിമാന സര്‍വീസുകളാണ് ഉണ്ടാവുക. രാത്രി പത്തിനും പുലര്‍ച്ച നാലിനുമിടയില്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ ഉണ്ടാവില്ല.