കടലേറ്റം ശക്തം; തീരദേശറോഡ് തകര്‍ച്ചാഭീഷണിയില്‍

കടലേറ്റം ശക്തം; തീരദേശറോഡ് തകര്‍ച്ചാഭീഷണിയില്‍

കൊയിലാണ്ടി : ഞായറാഴ്ച കൊയിലാണ്ടി മുതല്‍ കാപ്പാട് വരെയുള്ള തീരദേശമേഖലയില്‍ കടലേറ്റം ശക്തമായി. രാവിലെത്തന്നെ തിരയേറ്റം ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഹാര്‍ബര്‍മുതല്‍ കാപ്പാട് വരെയുള്ള തീരദേശറോഡ് തകര്‍ച്ചാഭീഷണിയിലാണ്.

കടലേറ്റം ഇനിയും ശക്തമായാല്‍ തീരത്തെ വീടുകളേയും ബാധിക്കും. ഏഴുകുടിക്കല്‍ഭാഗത്ത് കഴിഞ്ഞവര്‍ഷങ്ങളില്‍ കടലേറ്റംമൂലം വീടുകളില്‍ വെള്ളംകയറുകയും കിണറുകള്‍ ചെളികയറി ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു. നേരത്തെ കടലേറ്റത്തെത്തുടര്‍ന്ന് തകര്‍ന്നറോഡ് നന്നാക്കിയിട്ട് ഏറെക്കാലമായിട്ടില്ല.