ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളുമായി ടാറ്റ അല്‍ട്രോസ്

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളുമായി ടാറ്റ അല്‍ട്രോസ്

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ പ്രീമിയം ഹാച്ച്‌ബാക്ക് ആണ് അല്‍ട്രോസ്. ഈ വാഹനത്തിന്റെ കുറഞ്ഞ വേരിയന്റില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നല്‍കാന്‍ പോകുന്നുയെന്ന് റിപ്പോര്‍ട്ട്. മുമ്ബ് ഉയര്‍ന്ന വകഭേദങ്ങളായ XZ, XZ(O) എന്നീ വേരിയന്റുകളില്‍ മാത്രമായിരുന്നു ഇത് നല്‍കിയിരുന്നത്. പുതുതായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നല്‍കിയിരിക്കുന്നത് അല്‍ട്രോസിന്റെ മിഡില്‍ വേരിയന്റായ XT-യിലാണ്.എന്നാല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നല്‍കിയെങ്കിലും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. XT പെട്രോള്‍ പതിപ്പിന് 6.84 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.44 ലക്ഷം രൂപയുമാണ് ഷോറും വില. ടാറ്റയുടെ ഇംപാക്‌ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ വാഹനമാണ് അല്‍ട്രോസ്.ക്രൂയിസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഏഴ് ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, റിയര്‍ ക്യാമറ ഡിസ്‌പ്ലേ, ഐഡില്‍ സാറ്റാര്‍ട്ട്- സ്റ്റോപ്പ്, ഡിആര്‍എല്‍ തുടങ്ങിയ ഫീച്ചറുകള്‍ അല്‍ട്രോസ് മിഡ് വേരിയന്റായ എക്‌സ്ടിയില്‍ നല്‍കിയിട്ടുണ്ട്.