തിരുവനന്തപുരം: പുതുതായി സത്യപ്രതിജ്ഞ ചെയ്ത എം.എൽ.എമാർക്ക് നീല ട്രോളി ബാഗ് ഉപഹാരമായി നൽകി സ്പീക്കർ. എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനുമാണ് സ്പീക്കർ എ.എൻ. ഷംസീർ ട്രോളി ബാഗ് ഉപഹാരമായി നൽകിയത്. ബാഗിലുള്ളത് ഭരണഘടനയുടെയും നിയമസഭ ചട്ടങ്ങളുടെയും കോപ്പികളാണ്. നീല ട്രോളി ബാഗ് നല്‍കിയത് ബോധപൂര്‍വമാണെന്ന ആരോപണവും ഉയര്‍ന്നു.
വിവാദമായതിന് പിന്നാലെ മറുപടിയുമായി സ്പീക്കറുടെ ഓഫീസ് രംഗത്തെത്തി. എല്ലാ പുതിയ എം.എൽ.എമാർക്കും ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ആകസ്മികമായാണ് നീല കളര്‍ ആയതെന്നുമാണ് സ്പീക്കറുടെ ഓഫിസിന്റെ വിശദീകരണം. ഉമാ തോമസിനും ചാണ്ടി ഉമ്മനും നൽകിയത് നീല ട്രോളി ബാഗ് തന്നെയാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.