
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്നു വീണു സ്ത്രീയെ മരിച്ച നിലയില്‍കണ്ടെത്തി. വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ വീണ കുര്യനാണ് (49) മരിച്ചത്.
ഇന്നു രാവിലെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി സ്വദേശിനിയായ വീണ കുര്യന്‍ രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.