BREAKING NEWS
dateSAT 23 NOV, 2024, 1:48 PM IST
dateSAT 23 NOV, 2024, 1:48 PM IST
back
Homeregional
regional
SREELAKSHMI
Wed Nov 13, 2024 03:31 PM IST
രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്ന് ഇപിക്ക് പരിശോധിക്കാം, വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ല- ​ഗോവിന്ദൻ
NewsImage

കണ്ണൂർ: ഇ.പി ജയരാജനുമായി ബന്ധപ്പെട്ടുണ്ടായ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നത്. ഈ വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"ജയരാജന്‍ പറഞ്ഞ കാര്യം ഞാന്‍ കണ്ടതാണ്. വളരെ പ്രകോപിതനായാണ് അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചത്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ പറഞ്ഞെങ്കില്‍ അത് അദ്ദേഹം പരിശോധിച്ചോട്ടെ.

വിഷയത്തിൽ പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ എന്ത് ചോദ്യമാണുള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. ഇങ്ങനെയാരു വാര്‍ത്ത സൃഷ്ടിച്ച് പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയത്", എം.വി ഗോവിന്ദൻ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE