
നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നാദാപുരത്ത് കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി. കോയമ്പത്തൂർ ആർ എ എഫ് 105 ബറ്റാലിയൻ ഡപ്യൂട്ടി കമാണ്ടന്റ് എൻ.കെ. മിശ്ര , നാദാപുരം സബ് ഡിവിഷൻ ഡി വൈ എസ് പി എ. കുട്ടികൃഷ്ണൻ , ഇൻസ്പെക്ടർ ടി.എം. നിധിഷ് എന്നിവരുടെ നേതൃത്വത്തിൽ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 150 പേർ അടങ്ങുന്ന സംഘമാണ് നാദാപുരത്ത് റൂട്ട് മാർച്ച് നടത്തിയത്.
നാദാപുരം പൊലിസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് കല്ലാച്ചിയിൽ സമാപിച്ചു. തിരഞ്ഞെടുപ്പിനും വോട്ടെണ്ണൽ ദിനത്തിലും സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയിൽ വിന്യസിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സേനയെ നിയോഗിച്ചത്.