BREAKING NEWS
dateSAT 23 NOV, 2024, 4:20 PM IST
dateSAT 23 NOV, 2024, 4:20 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 22, 2024 01:23 PM IST
'എന്നിട്ട് എന്തു നേടി'; വയനാട് ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
NewsImage

കൊച്ചി: വയനാട്ടിൽ എൽ.ഡി.എഫും യു.ഡി.എഫും ചൊവ്വാഴ്ച നടത്തിയ ഹർത്താലിൽ വിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അ‌റിയാത്ത അ‌വസ്ഥയാണെന്ന് കോടതി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ.

വയനാട് പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ചത്. ഹർത്താൽ കൊണ്ട് എന്തു നേടിയെന്നും കോടതി ചോദിച്ചു.ടൂറിസം ഡെസ്റ്റിനേഷനെന്ന നിലയിൽ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അ‌റിയപ്പെടുന്നത്. എന്നാൽ, ഇവിടെ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനുപോലും അ‌റിയില്ല. ഭരണകക്ഷി ഹർത്താൽ നടത്തിയത്‌ എന്തിനാണ്? മിന്നൽ ഹർത്താൽ നടത്തില്ലെന്ന പ്രതിപക്ഷകക്ഷിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE