BREAKING NEWS
dateSAT 23 NOV, 2024, 1:46 PM IST
dateSAT 23 NOV, 2024, 1:46 PM IST
back
Homegulf
gulf
Arya
Mon Jan 08, 2024 11:58 AM IST
പ്രസവാനന്തര വിഷാദം കേരളത്തിൽ 28 ശതമാനം വരെയെന്ന് റിപ്പോർട്ട്
NewsImage

കോട്ടയം: സന്തോഷകരമായ മാതൃത്വത്തിനിടയിലും കേരളത്തിൽ 28 ശതമാനം വരെ അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി സർവേ. ബയോസയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023 ആരംഭത്തിൽ നടത്തിയ സർവേയിൽ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവർ തന്നെയും ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് തെളിഞ്ഞു.കേരളത്തിൽ ജനിച്ചു വളർന്ന 25 മുതൽ 40വരെ പ്രായമുള്ള 150 അമ്മമാരിൽ നിന്ന് ശേഖരിച്ച വിവരമനുസരിച്ച് 53.9 ശതമാനം പേരെ പ്രസവാനന്തര മനഃസംഘർഷത്തെപ്പറ്റി കേട്ടിട്ടുള്ളൂ. എന്നാൽ, 77.3 ശതമാനം പേരിൽ ലക്ഷണങ്ങൾ കണ്ടു. ഇതിൽ 28.3 ശതമാനം പേർക്ക് ആറുമാസവും 24.2 ശതമാനം പേർക്ക് ഒരുവർഷം വരെയും പ്രസവാനന്തര വിഷാദം നീണ്ടുനിന്നു.

പ്രസവത്തിന് പിന്നാലെ ചെറിയ കാലത്തേക്ക് അനുഭവപ്പെടുന്ന വിഷാദാവസ്ഥ ‘ബേബി ബ്ലൂസ്’ എന്നാണറിയപ്പെടുന്നത്. ഇത് കൂടുതൽ കാലം നീണ്ടു നിൽക്കുകയും കൂടുതൽ തീവ്രമാവുകയും ചെയ്യുമ്പോൾ ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന വിഷാദാവസ്ഥയായി മാറുന്നു. സംസ്ഥാനത്തെ തൃതീയ പരിചരണ സംവിധാനത്തിൽപ്പെടുന്ന ആശുപത്രികൾ, 2023 നവംബറിൽ നടത്തിയ മറ്റൊരു പഠനറിപ്പോർട്ട് കറന്റ് വിമെൻസ് ഹെൽത്ത് റിവ്യു ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് പ്രസവശേഷം രണ്ടാഴ്ചമുതൽ ആറുമാസം വരെയുള്ള 427 സ്ത്രീകളിൽ 112 പേർക്ക് (26.2ശതമാനം) പ്രസവാനന്തര വിഷാദം കണ്ടെത്തി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE