BREAKING NEWS
dateSAT 23 NOV, 2024, 1:52 PM IST
dateSAT 23 NOV, 2024, 1:52 PM IST
back
Homeregional
regional
SREELAKSHMI
Thu Nov 21, 2024 09:07 AM IST
പാലോളിപ്പാലത്ത് തീവണ്ടി തട്ടി സ്ത്രീ മരിച്ചു;മകളെന്ന ആധിയിലെത്തിയ സമീപവാസി കുഴഞ്ഞുവീണ്‌ മരിച്ചു
NewsImage

വടകര: തീവണ്ടി തട്ടി സ്ത്രീ മരിച്ചതിനുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകീട്ട് തീവണ്ടി തട്ടി മരിച്ചത്.

കുറച്ച് സമയം കഴിഞ്ഞാണ് നാട്ടുകാർ വിവരമറിയുന്നതും ഷർമിളയെ കണ്ടെത്തുന്നതും. ഈ സമയത്ത് ഇവിടെയെത്തിയ കറുകയിൽ കുറ്റിയിൽ രാജനാണ് (73) കുഴഞ്ഞു വീണുമരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേര് ഷർമ്യയെന്നാണ്. മകളാണോ അപകടത്തിൽപ്പെട്ടതെന്ന ആധിയോടെയാണ് ഇദ്ദേഹം എത്തിയത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെ ഒരു മരണവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് ഷർമിളയെ തീവണ്ടി തട്ടിയത്. എന്നാൽ ആരും ഇത് കണ്ടില്ല. സംഭവത്തിന് സാക്ഷിയായ ലോക്കോ പൈലറ്റ് വിവരം വടകര റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആർ.പി.എഫ്. സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയശേഷമാണ് ഷർമിളയെ തീവണ്ടിതട്ടിയനിലയിൽ കണ്ടത്. ഈ വിവരമറിഞ്ഞാണ് സമീപത്തുള്ള രാജൻ സ്ഥലത്തെത്തിയത്.

അംഗജനാണ് മരിച്ച ശർമിളയുടെ ഭർത്താവ്. മക്കൾ: കാവ്യ, കൃഷ്ണ. ഇരിങ്ങൽ സ്കൂൾ റിട്ട. അധ്യാപകനാണ് രാജൻ. സി.പി.എം. കറുക ബ്രാഞ്ചംഗമാണ്. ഭാര്യ: ജയ. മക്കൾ: ഷർമ്യ, റിഞ്ചു. മരുമക്കൾ: സോനു (ചോയ്‌സ് ഓട്ടോ പാർട്സ്), രാജേഷ് (യു.എൽ.സി.സി.എസ്.).

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE