വടകര: ഇമാമിനെ പറ്റിച്ച് പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയുമായി അപരിചിതൻ മുങ്ങി. ഒന്തം ഓവർ ബ്രഡ്ജിന് സമീപമുള്ള അങ്ങാടി ജുമുഅത്ത് പള്ളിയിൽ നാല് ദിവസം മുൻപാണ് സംഭവം.
അപരിചതനായ ഒരാൾ പള്ളിയിൽ വന്നു ഇമാമിനോട് ഇൻവേർട്ടർ ബാറ്ററി റിപ്പയർ ചെയ്യണം എന്ന് പറഞ്ഞിരുന്നു, ബാറ്ററി എവിടെയാണന്ന് കാണിച്ചു തരണം എന്ന് പറഞ്ഞു. ഇമാം ബാറ്ററി കാണിച്ച്കൊടുത്തു. അയാൾ ബാറ്ററി അഴിച്ചു റിപ്പയറിനെന്ന രീതിയിൽ കൊണ്ടുപോയി. നാല് ദിവസവമായിട്ടും ബാറ്ററി തിരിച്ചു കൊണ്ട് വരാതായതോടെ ഇമാം പള്ളി കമ്മിറ്റിയുടെ ആളുകളുമായി ബന്ധപ്പെട്ടു. അപ്പോഴാണ്തട്ടിപ്പ് നടന്ന വിവരം മനസിലാവുന്നത്. സംഭവത്തിൽ വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.