പാലക്കാട്: പെരിന്തൽമണ്ണയിൽ ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നുകിലോ സ്വർണം കവർന്ന സംഭവത്തിൽ മുഖ്യ ആസൂത്രകരിലൊരാളായ അഴിയൂർ സ്വദേശി പിടിയിലായി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ച സംഘത്തിലെ കണ്ണിയായ അഴിയൂർ കോറോത്ത് റോഡ് സ്വദേശി പുതിയോട്ട് താഴെകുനിയിൽ ശരത്തിനെ(27) യാണ് ഒളിവിൽ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുഴൽപ്പണ -കവർച്ചാ സംഘത്തിലെ കണ്ണിയാണ് ശരത്തെന്ന് പോലീസ് പറഞ്ഞു. മുമ്പും പല കേസിലും ഇയാൾ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.