BREAKING NEWS
dateSAT 23 NOV, 2024, 5:22 PM IST
dateSAT 23 NOV, 2024, 5:22 PM IST
back
Homepolitics
politics
SREELAKSHMI
Sat Nov 23, 2024 05:48 AM IST
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ;ആദ്യ ഫലസൂചനകൾ എട്ടരയോടെ
NewsImage

കൊച്ചി: കേരള, ദേശീയ രാഷ്ട്രീയത്തില്‍ ജനം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളുടെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളുടേയും ദേശീയ തലത്തില്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെയും മറ്റ് ഉപതെരഞ്ഞെടുപ്പുകളുടെയും ഫലമാണ് ജനം കാത്തിരിക്കുന്നത്.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാനാവും. 

ഇലക്ഷന്‍കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍കഴിയുമ്പോഴും വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റില്‍അതത് സമയം ലഭിക്കുക.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍( voter helpline ) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്സ് എന്ന മെനുവില്‍ക്ലിക്ക് ചെയ്താല്‍ട്രെന്‍ഡ്സ് ആന്റ് റിസള്‍ട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE