BREAKING NEWS
dateSAT 23 NOV, 2024, 5:07 PM IST
dateSAT 23 NOV, 2024, 5:07 PM IST
back
HomePolitics
Politics
SREELAKSHMI
Sat Nov 23, 2024 09:19 AM IST
മഹാരാഷ്‌ട്രയിൽ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ എൻഡിഎ ക്ക് മുൻ‌തൂക്കം
NewsImage

മുംബൈ : മഹാരാഷ്‌ട്രാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യഘട്ട ഫലസൂചനകൾ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് അനുകൂലമാണ്. 115 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 99 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ മുന്നിലാണ്. ബാരാമതിയിൽ യുഗേന്ദ്ര പവാർ പിന്നിലാക്കി അജിത് പവാർ മുന്നിലാണ്. വാന്ദ്രേ ഈസ്റ്റിൽ സീഷാൻ സിദ്ധിഖ് മുന്നിലാണ്.

ജാർഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 77സീറ്റുകളിൽ 38 ഇടത്ത് ഇന്ത്യ സഖ്യവും 35 ഇടത്ത് എൻഡിഎയും മുന്നിലാണ്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE